ലഖ്നൗ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ജയിലുകളിലും കൊറോണ ഹെല്പ് ഡെസ്കുകള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്കി. രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കാനാണ് നിര്‍ദ്ദേശം.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ രോഗബാധ സ്ഥിരീകരിക്കുന്നവരെയും കൊറോണ ആശുപത്രികളില്‍ പ്രവേശിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് കൊറോണ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. പ്രതിദിനം 20,000 കൊറോണ പരിശോധനകള്‍ നടത്തണമെന്നാണ് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ 18,322 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 11,601 പേര് രോഗമുക്തരായിട്ടുണ്ട്. 6,152 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. 569 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post