ലഡാക് : ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ.32 റോഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.ആകെയുള്ള 73 റോഡുകളിൽ സിപിഡബ്ല്യുഡി 12 റോഡും ബിആർഒ 61 റോഡുകളുമാണ് നിർമ്മിക്കുന്നത്.ലഡാക്കിലെ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായി നിൽക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു തീരുമാനം കേന്ദ്രസർക്കാർ എടുത്തത്.ജൂൺ 15 നും 16 നും ഗാൽവൻ വാലിയിൽ ഉണ്ടായ ചൈനയുടെ ആക്രമണത്തിൽ ഇന്ത്യയ്ക്ക് 20 സൈനികരെയാണ് നഷ്ടപ്പെട്ടത്.
Discussion about this post