ന്യൂഡൽഹി : ബോളിവുഡിലെ സംഗീത മേഖല അടക്കി വാഴുന്നത് മാഫിയകളാണെന്ന ഗായകൻ സോനു നിഗത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് ഗായകരായ അലിഷാ ചിനായ്, അദ്നാൻ സാമി എന്നിവർ രംഗത്തെത്തി.ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ സംഗീത -സിനിമാ മേഖലയിലെ മാഫിയകളാണ് ഇൻഡസ്ട്രികൾ നിയന്ത്രിക്കുന്നതെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്.സംഗീത-സിനിമാ മേഖലകളിൽ ഒരഴിച്ചു പണി അത്യാവശ്യമാണെന്ന് അദ്നാൻ സാമി കൂട്ടിച്ചേർത്തു.
തൊണ്ണൂറുകളിലെ ‘മേഡ് ഇൻ ഇന്ത്യ’ ആൽബത്തിലൂടെ പ്രശസ്തയായ അലിഷാ ചിനായ് ബോളിവുഡിൽ ശക്തമായ സ്വജനപക്ഷപാതം നിലനിൽക്കുന്നുണ്ടെന്ന് അടിവരയിട്ട് പറയുന്നുണ്ട്.ബോളിവുഡിലെ യുവനടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു കാരണം സിനിമാ മേഖലയിൽ നിലനിൽക്കുന്ന പക്ഷാപാതമാണെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.അതിനു പിന്നാലെയാണ്, ബോളിവുഡിലെ സ്വജനപക്ഷപാതം വെളിവാക്കുന്ന സാക്ഷ്യങ്ങൾ ഇപ്പോൾ വെളിച്ചത്തു വരുന്നത്.
Discussion about this post