ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രാജ്യാന്തര വിമാന സർവീസുകളുടെ നിരോധനം ജൂലൈ 15 വരെ നീട്ടി.വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവ് പുറത്തിറക്കിയത്.ചരക്ക് വിമാനങ്ങളെ ഈ വിലക്ക് ബാധിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.മുമ്പ് രാജ്യാന്തര വിമാന സർവീസുകൾക്ക് ജൂൺ 30 വരെയാണ് വിലക്കേർപ്പെടുത്തിയിരുന്നത്.എന്നാൽ, ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിരോധനം ജൂൺ 15 വരെ നീട്ടാൻ കേന്ദ്രം തീരുമാനിച്ചത്.
മാർച്ച് 25 നാണ് ആഭ്യന്തര -അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തുന്നത്.ശേഷം മെയ് 25ന് ഉപാധികളോടെ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള അനുമതി കേന്ദ്രം നൽകിയിരുന്നു.പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷൻ തുടരാനും അനുവാദമുണ്ട്.
Discussion about this post