വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവൽക്കരിച്ചു കൊണ്ടുള്ള ആഷിക് അബു ടീമിന്റെ സിനിമയ്ക്കെതിരെ നാലുപാടും നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ഇക്കൂട്ടത്തിൽ വൈറലാവുകയാണ് കൊച്ചി സ്വദേശിയായ അഡ്വക്കേറ്റ് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂർണരൂപം…..
മലബാര്‍ കലാപവും അബനി മുക്കര്‍ജിയും
മലബാര്‍ കലാപം കാര്ഷി ക കലാപമാക്കിയത് ഇ.എം.എസ് ആണെന്നാണ് അതിനെ എതിര്ക്കു ന്നവര്‍ കരുതുന്നത്. ഇ.എം.എസ് കമ്യൂണിസ്റ്റുകാരനാകുന്നതിനു വളരെ മുന്പ് തന്നെ വര്ഗ്ഗ സമരത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ വിശകലനം ചെയ്തിട്ടുണ്ട്. സംഭവം ലെനിന്റെ കാലത്ത് തന്നെ നടന്നതാണ്
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ‘തക്ബീര്‍ മുഴക്കിയ ചെഗുവരെ’യാണെന്നു പറഞ്ഞ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് എഴുതിയ ലേഖനത്തില്‍ ഈ കാര്യം സൂചിപ്പിക്കുന്നുണ്ട്. അതിങ്ങനെയാണ്.:
“റഷ്യയിലിരുന്ന് ലെനിന്‍ ഈ സമരത്തെ ശ്രദ്ധിച്ചു. 1921ലെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ആകെ കര്ഷക സമരങ്ങളെ കുറിച്ചുള്ള ഒരു ഗ്രന്ഥം താങ്കള്‍ തയ്യാറാക്കണമെന്ന് റഷ്യയിലിരുന്ന് ഇന്ത്യക്കാരനായ അബനീ മുഖര്ജിയോട് ലെനിന്‍ ആവശ്യപ്പെടുന്നുണ്ട്.അതുകൊണ്ട് ലോകം ശ്രദ്ധിച്ച ഒരു സമരമാണിത്.അതിന്റെ ധീരനായകരില്‍ ഒരാളാണ് വാരിയന്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.”
K.E.N ന്റെ ലേഖനത്തിലെ ഭൂരിഭാഗവും പിണറായ് വിജയന്‍ ‘മാര്ക്സി സ്റ്റ്’ എന്ന പ്രസിദ്ധീകരണത്തില്‍ ഇന്ഗ്ലീഷില്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്ന് അതേപടി ഉദ്ധരിച്ചതാണ്. അതായത് അബനി മുക്കെര്ജി് എഴുതിയ കാര്യം EMS മുതല്‍ പിണറായ് വിജയന് വരെയുള്ളവര്ക്ക് നേരത്തെ തന്നെ അറിയാവുന്നതാണ്. ഇത് വര്ഗ്ഗ് സമരമാണെന്ന് പാര്ട്ടി 1921ല്‍ തന്നെ തീരുമാനിച്ചതാണ്. മുക്കെര്ജിയുടെ കുറിപ്പ് പാര്ട്ടി അന്ന് തന്നെ രാജ്യാന്തരതലത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ലെനിന്റെ അംഗീകാരം ലഭിച്ച വ്യാഖ്യാനം മാറ്റാന്‍ ഇ.എം.എസ്സും , കെ.എന്‍.പണിക്കരും,പിണറായ് വിജയനും സ്വരാജും തയ്യാറാകും എന്ന് കരുതരുത്.
അബനി മുഖര്ജി. താഷ്കെന്റില്‍ 1920ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി രൂപീകരിച്ചവരില്‍ പ്രധാന പങ്കു വഹിച്ചവരിലോരാളാണ്.ലെനിന്റെ ആവശ്യപ്രകാരം അദ്ദേഹം ഒരു ഗ്രന്ഥമോന്നും രചിച്ചില്ല. ഒരു കുറിപ്പാണ് എഴുതിയത്. അതില്‍ വര്ഗ്ഗ സമരത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള വിശദീകരണമാണ് ഉള്ളത്. ഹിന്ദു ഭൂഉടമകളും മുസ്ലീം കര്ഷക തൊഴിലാളികളും തമ്മിലുള്ള സംഘര്ഷമാണ് കലാപ കാരണം. ഇതേ വ്യാഖ്യാനം തന്നെയാണ് പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ തുടര്ന്ന ത്. ഇന്നിപ്പോള്‍ കേരളത്തിലെ സഖാക്കള്‍ ഉന്നയിക്കുന്ന മിക്ക വാദഗതികളും നൂറു വര്ഷം മുന്പ്ത തന്നെ മുക്കെര്ജീ ഉന്നയിച്ചിട്ടുണ്ട്.അതായതു ഹിന്ദു വിരുദ്ധമാണെങ്കില്‍ എന്തുകൊണ്ടാണ് മുസ്ലീമായ ചെക്കുട്ടിയെ കൊന്നത്, ഹിന്ദു ജന്മിമാരെ മാത്രമല്ലാ, മുസ്ലീം ജന്മിമാരെയും ആക്രമിച്ചു, തുടങ്ങിയ കാര്യങ്ങള്‍.ബ്രിട്ടീഷുകാര്‍ പുറത്തു വിട്ട കാര്യങ്ങള്‍ ചരിത്രപരമായി ശരിയാണെന്ന് മുക്കെര്ജീ അന്ഗീകരിക്കുന്നുണ്ട്.പക്ഷെ, ലഹളയുടെ കാരണങ്ങളെപ്പറ്റി സര്ക്കാ ര്‍ പറയുന്നത് ശരിയല്ല.( അത് കൃത്യമായി വിശദീകരിക്കുന്നില്ല) ഈ വാര്ത്ത്കള്‍ നല്കുകന്ന പ്രവ്ദ എന്ന (റഷ്യന്‍) പാര്ട്ടി പത്രം പോലും തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്. സംഭവം വര്ഗ്ഗ സമരമാണ്.
. അബനി മുക്കെര്ജി കുറിപ്പെഴുതിയ കാര്യം K.E.N പറയുന്നില്ല.മുക്കെര്ജി്യുടെ കുറിപ്പ് സഖാക്കള്‍ ഇപ്പോള്‍ ഉദ്ധരിക്കാന്‍ സാധ്യത ഇല്ല. കുറിപ്പില്‍ ഒരിടത്തും ‘ധീര നായകനായ’ കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റി ഒരു പരാമര്ശവുമില്ല.രണ്ടു പേരുകള്‍ മാത്രമാണ് പറയുന്നത്- ആലി മുസല്യാര്‍, ‘കുങ്കി തങ്ങള്‍’ എന്നിവര്‍. രണ്ടു പേരെയും ‘മത ഭ്രാന്തന്മാര്‍’ എന്നാണു വിശേഷിപ്പിക്കുന്നത്. സമരക്കാര്‍ നടത്തിയ അക്രമ സംഭവങ്ങളെപ്പറ്റിയും വിവരണമുണ്ട്. അതുകൊണ്ട് വടികൊടുത്ത് അടിവാങ്ങാന്‍ സഖാക്കള്‍ പോകില്ല.മറ്റൊരു കാരണം കൂടിയുണ്ട്. മുക്കെര്ജിയെ പിന്നീട് സ്റ്റാലിന്റെ കാലത്ത് വെടി വെച്ച് കൊന്നു. ബുദ്ധികൂടിയ സ്വന്തം പാര്ട്ടിക്കാരെയൊക്കെ സ്റ്റാലിന്‍ ‘ശുദ്ധീകരിച്ചു’കൊണ്ടിരിക്കുന്ന സമയത്ത്.. മലബാര്‍ കലാപം വര്ഗ്ഗ സമരമായി കാണാന്‍ ചെറിയ ബുദ്ധി പോരല്ലോ. സ്റ്റാലിന്റെ തൃക്കൈകളാല്‍ കൊല്ലപ്പെട്ടതുകൊണ്ട് പാര്ട്ടി ക്ക് അനഭിമതനായി.
അബനി മുക്കെര്ജീ ഇത് കാര്ഷിക സമരമാണ് എന്ന് പറയാന്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ഉദാഹരണം രസകരമാണ്. ഒരു ഭൂവുടമയും കുടുംബവും സേവകരും അടങ്ങുന്ന നൂറുപേരുടെ സംഘം സമരക്കാരെ പേടിച്ചു കാട്ടില്‍ ഒളിച്ചിരുന്നു എന്ന് പറയുന്ന പത്ര റിപ്പോര്ട്ടാ ണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.ഭൂഉടമ പേടിച്ചു ഒളിച്ചിരുന്നതുകൊണ്ട് അത് കാര്ഷികക/വര്ഗ്ഗ സമരമാകാതെ തരമില്ലല്ലോ.
1921ല്‍ ഒരു NRI പാര്ട്ടി യായിരുന്നു CPI. താഷ്കെന്റില്‍ രൂപം കൊള്ളുമ്പോള്‍ സ്ഥാപക നേതാക്കളായിരുന്നത് എഴുപെരാണ്. അതില്‍ പ്രമുഖരായിരുന്ന എം.എന്‍.റോയിയുടെയും അബനി മുക്കെര്ജിയുടെയും ഭാര്യമാര്‍ കൂടി ഈ എഴില്‍ പെടും. നേതാവിന്റെ ഭാര്യ പോളിറ്റ് ബ്യൂറോയില്‍ എത്തുന്നതിന്റെ ആരംഭം അവിടെ നിന്നാണ്. മുഹമ്മദ് അലി, മുഹമ്മദ് ഷഫീക്ക് എന്ന രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ മുഹാജിറുകളായിരുന്നു. എന്ന് വെച്ചാല്‍ പാന്‍ ഇസ്ലാമിസ്റ്റ് സ്വപ്നം കണ്ട് നടക്കുന്ന, തുര്ക്കി യിലെ ഖിലാഫത്ത് പുന സ്ഥാപിക്കാനായി ഇറങ്ങി പുറപ്പെട്ടവര്‍. അതിനു സാധ്യത കാണാത്തതുകൊണ്ട് ഇവരില്‍ പലരും അന്യ മതസ്ഥരായ ബ്രിട്ടീഷ്കാരുടെ ഭരണത്തില്‍ കഴിയാന്‍ വയ്യാതെ അഫ്ഘാനിസ്ഥാനിലും മറ്റുമായി കഴിയുകയായിരുന്നു.(ഹിജ്രത്ത് പ്രസ്ഥാനം) ബ്രിട്ടനെതിരെ ഒളിപ്പോരിനു ഇവരെ ഉപയോഗിക്കുകയായിരുന്നു റഷ്യന്‍ തന്ത്രം. . ചെറുപ്പക്കാരായ ധാരാളം മുഹാജിറുകളെ എം.എന്‍.റോയ് സംഘടിപ്പിച്ചു. അവര്ക്ക് പരിശീലനം നല്കാന്‍ മോസ്കോയിലും താഷ്കെന്റിലും കോളേജ് സ്ഥാപിച്ചു. സായുധ പരിശീലനവും നല്കി് ഇന്ത്യയിലേക്ക് പറഞ്ഞു വിട്ടു. പാക്കിസ്ഥാന്‍ പരിശീലനം നല്കി തീവ്രവാദികളെ ഇന്ത്യയിലേക്ക് പറഞ്ഞയക്കുന്നതുപോലെയുള്ള ഒരു ഏര്പ്പാ്ടായിരുന്നു സംഭവം. അന്നത്തെ ഒരു ലഷ്കര്‍ ഇ.തോയ്ബ. ഇവരില്‍ പലരും തിരിച്ചു ഇന്ത്യയിലെത്തി അണ്ടര്‍ ഗ്രൌണ്ട് പ്രവര്ത്തനങ്ങളില്‍ ഏര്പ്പെട്ടു, വൈകാതെ അറസ്റ്റിലായി. 21 മുഹാജിറുകളുടെ പേരുകള്‍ ലഭ്യമാണെന്ന് പാര്ട്ടി വെബ്സൈറ്റ്പറയുന്നു. ചുരുക്കി പറഞ്ഞാല്‍ പാന്‍ ഇസ്ലാമിസ്റ്റ് ആദര്ശം ഉള്ക്കൊണ്ട് ബ്രിട്ടനെതിരെ ജിഹാദിനായി ഇറങ്ങി പുറപ്പെട്ടവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്ട്ടി യുടെ ആദ്യകാല പ്രവര്ത്തകര്‍ എന്ന് പറയാം. ആ പാര്ട്ടി മലബാര്‍ കലാപത്തിനു പിന്തുണ നല്കിയതില്‍ അതിശയമില്ല.. അന്തര്‍ ധാരയൊന്നുമല്ലാ, ബഹീര്‍ ധാര തന്നെ സജീവം.
മുസ്ലീം ലോകത്തെ, പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്ക്കെ തിരെ ഉപയോഗിക്കാനുള്ള ആയുധമായാണ് ആദ്യകാലത്ത് ബോള്ഷെവിക്കുകള്‍ കരുതിയിരുന്നത്. അതുകൊണ്ട് ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങളില്‍ നടന്ന അവരുടെ സമരങ്ങളെ പിന്‍തുണച്ചിരുന്നു. . സാര്‍ ചക്രവര്ത്തിെയുടെ ഭരണത്തില്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്ന റഷ്യയിലെ മുസ്ലീം വിഭാഗത്തിനു ബോള്ഷെവിക്കുകള്‍ അധികാരത്തില്‍ വന്നതോടുകൂടി പ്രതീക്ഷകള്‍ ഏറി. അവരെ ഒപ്പം നിര്ത്താന്‍ പാര്ട്ടി യും ശ്രമിച്ചു., തുര്ക്കി യില്‍ കെമാല്‍ പാഷയുടെ നേതൃത്വത്തില്‍ സെക്കുലര്‍ സര്ക്കാെര്‍ രൂപീകരിച്ചതോടെ ലെനിന്‍ അവരുമായി ഉടമ്പടിയില്‍ ഏര്പ്പെട്ടു. തുര്ക്കി ക്ക് വേണ്ടാത്ത ഖിലാഫത്തും പാന്‍ ഇസ്ലാമിസവുമോന്നും പിന്നെ റഷ്യക്ക് ആവശ്യമില്ലാതെയായി. ഇന്ത്യയിലും ബ്രിട്ടീഷ് ഭരണത്തിലുള്ള മറ്റു രാജ്യങ്ങളിലും ദേശീയ പ്രസ്ഥാനങ്ങളെ സഹായിക്കുകയാണ് ബ്രിട്ടനെ എതിര്ക്കാന്‍ കൂടുതല്‍ നല്ലതെന്ന് ബോള്ഷെ്വിക്കുകള്‍ കരുതി.
ലെനിന്റെ കാലത്ത് (ക്രിസ്ത്യാനികള്‍ക്കില്ലാതിരുന്ന) പരിമിതമായ ആരാധനാ സ്വാതന്ത്ര്യം മുസ്ലീങ്ങള്ക്കുണ്ടായിരുന്നു. സ്റ്റാലിന്‍ വന്നതോടെ ക്രിസ്ത്യന്‍ പള്ളികളെപ്പോലെ മുസ്ലീം പള്ളികളും ഗോഡൌണ്‍കളാക്കി മാറ്റി. ആരാധനാ സ്വാതന്ത്ര്യം ഇല്ലാതായി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പക്ഷെ, പഴയ നിലപാടുകളില്‍ തന്നെ ഉറച്ചു നിന്നു
“തക്ബീര്‍ മുഴക്കിയ ചെഗുവേര” എന്ന് K.E.N പറഞ്ഞത് അബദ്ധത്തിലല്ല. മുസ്ലീം സംഘടനകള്‍ നിരന്തരം പാര്ട്ടിയെ തള്ളിപ്പറയുമ്പോഴും, പാര്ട്ടി് പൊതുവേ മുസ്ലീങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല. ഹൈദരാലി മുതല്‍ യൂസഫ് അലി വരെയുള്ള പാവപ്പെട്ട, നിന്ദിതരും പീഡിതരുമായ അടിയാള വര്ഗ്ഗെത്തിന് വേണ്ടി മര്ദ്ധകരും ചൂഷകരുമായ ബൂര്ഷ്വാ ഹിന്ദു ജന്മികള്ക്കെതിരെയുള്ള പാര്ട്ടി യുടെ നിലപാട് 1921ല്‍ തന്നെ കോണ്ക്രീറ്റ് ഇട്ടു ഉറപ്പിച്ചതാണ്. അത് പാര്ട്ടി ഇല്ലാതായാലും മാറില്ല. പച്ച ചെങ്കൊടി ജന്മനാ കയ്യിലുള്ളതാണ്. മാവോയിസ്റ്റുകളും, ഇസ്ലാമിസ്റ്റുകളും, കമ്മ്യൂണിസ്റ്റുകളും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലാ എന്ന് ടി.പി. രാജീവന്‍ പറയുന്നുണ്ട്. ഇത് പുതിയ പ്രശ്നമല്ലാ. നൂറു കൊല്ലം മുന്പു തന്നെ ഉള്ളതാണ്.
.
ഈ പാര്ട്ടിയെപ്പറ്റി നിങ്ങള്ക്ക് ഒരു ചുക്കുമറിയില്ല…..
പിന്കുറിപ്പ്: ബ്രിട്ടീഷുകാര്ക്കെ്തിരെ യുദ്ധം ചെയ്ത് ‘വീരചരമമടഞ്ഞ’ മറ്റൊരു ‘മഹാനുണ്ട്’ . ശത്രുവിന്റെ ശത്രുവായതുകൊണ്ട് ഒരു കാലത്ത് കേരളത്തിലും ഇന്ത്യയിലും അങ്ങേര്ക്കു നായക പരിവേഷം ഉണ്ടായിരുന്നു. ഒരുപാട് സിനിമകളും അദ്ദേഹത്തെപ്പറ്റി ഇറങ്ങിയിട്ടുണ്ട്. പേര് പറഞ്ഞാല്‍ എല്ലാവരും അറിയും- അഡോള്ഫ്ഹിറ്റ്ലര്‍. പിന്നെ, ഇവിടെ നമ്മുടെ ഒരു ലോക്കല്‍ ബ്രിട്ടീഷ് വിരുദ്ധനെ വെച്ച് സിനിമ പിടിച്ചാല്‍ എന്താ പ്രശ്നം?.
Discussion about this post