അൺലോക്ക് രണ്ടാംഘട്ടം ഇന്നു മുതൽ നിലവിൽ വരും.കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ അംഗീകരിച്ച കേരള സർക്കാർ കൂടുതൽ ഇളവുകളോടെ ഇളവു പ്രഖ്യാപിച്ചു.അന്തർ സംസ്ഥാന യാത്രയ്ക്ക് പാസ്/ പെർമിറ്റ് ഏർപ്പെടുത്തരുതെന്നാണ് കേന്ദ്ര നിർദേശം.പക്ഷേ, കേരളത്തിലേക്കുള്ള വരവിന് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന തുടരും.
കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂലൈ 31 വരെ കർശനമായ ലോക്ഡൗൺ തുടരും.65 വയസ്സിനു മുകളിലുള്ളവർ, 10 വയസ്സിനു താഴെയുള്ളവർ, ഗുരുതരമായ രോഗങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര വിമാനങ്ങൾ, മെട്രോ റെയിൽ, സിനിമ തിയേറ്റർ, ജിം, നീന്തൽ കുളങ്ങൾ.പാർക്ക്, ബാർ, മതപരമായ രാഷ്ട്രീയപരമായ സമ്മേളനങ്ങൾ കൂട്ടം ചേരലുകൾ ഇവയൊന്നും അനുവദിക്കില്ല എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
Discussion about this post