ഡല്‍ഹി: ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും ഇന്ത്യ. ചൈനീസ് കമ്പനികളെ തടയാന്‍ ടെലികോം കരാറുകളും റദ്ദാക്കി. 4 ജി സാങ്കേതിക വിദ്യാ ഉപകരണ കരാറുകള്‍ ബിഎസ്എന്‍എലും എംടിഎന്എലുമാണ് റദ്ദാക്കിയത്.
4 ജി നെറ്റ്വര്‍ക്ക് നവീകരണത്തിന് പുതിയ ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതിനിടെ ദേശീയപാത നിര്‍മാണ പദ്ധതികളില്‍ നിന്നു ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും അറിയിച്ചിരുന്നു.
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ നിന്നു ചൈനീസ് നിക്ഷേപകരെ പൂര്‍ണമായും ഒഴിവാക്കാനാണു കേന്ദ്രത്തിന്റെ തീരുമാനമെന്നു ഗഡ്കരി വ്യക്തമാക്കിയിരുന്നു.
നേരത്തേ, ചൈനയുമായുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരുന്നു.
Discussion about this post