കണ്ണൂർ: കോൺഗ്രസ്സ് നേതാവ് കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസെടുത്തു. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദിവേഷ് ചേനോളിയ്ക്ക് എതിരെയാണ് കേസ്. സൈബർ ആക്രമണത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ മനം നൊന്താണ് സുരേന്ദ്രൻ മരിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. കണ്ണൂര്‍ ഡി.സി.സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലേക്ക് ടാഗ് ചെയ്താണ് ദിവേഷ് ഫെയ്‌സ്ബുക്കില്‍ ആരോപണം പോസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസിൽ തൊഴുത്തിൽ കുത്ത് രൂക്ഷമായിരുന്നു.
കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീഷന്‍ പാച്ചേനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post