ഡൽഹി: കൊവിഡ് രോഗബാധയെ തുടർന്ന് മലയാളിയായ കന്യാസ്ത്രീ ഡൽഹിയിൽ മരിച്ചു. കൊല്ലം കുമ്പള സ്വദേശിനിയായ സിസ്റ്റർ അജയ മേരിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 68 വയസായിരുന്നു. ഡൽഹിയിലെ എഫ് ഐ എച്ച് സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറാണ് സിസ്റ്റർ അജയ മേരി.
രോഗലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സിസ്റ്റർ അജയ മേരി. ബംഗളൂരു, റായ്‌പൂർ, ബിലാസ്‌പൂർ ന്നിവിടങ്ങളിൽ കഴിഞ്ഞ മുപ്പതുവർഷത്തോളം സിസ്റ്റർ അജയ മേരി സേവനം അനുഷ്ഠിച്ചിരുന്നു.
Discussion about this post