തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 160 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ 27, മലപ്പുറം 24, പാലക്കാട് 18, ആലപ്പുഴ 16, കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 9 പേർക്ക് വീതം, ഇടുക്കി ജില്ലയിൽ 8, കോഴിക്കോട് ജില്ലയിൽ 7, കാസർകോട് ജില്ലയിൽ 5, വയനാട് ജില്ലയിൽ ഒരാൾ എന്നിങ്ങനെയാണ് രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
രോഗബാധിതരിൽ 160 പേർ വിദേശരാജ്യങ്ങളിൽ നിന്നും വന്നവരാണ്.40 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.ഇന്ന് കേരളത്തിൽ 202 പേർ രോഗവിമുക്തരായിട്ടുണ്ട് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.












