പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനുമായി ഹോട്ട്ലൈൻ സംഭാഷണം നടത്തി.അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.ജനഹിത പരിശോധനയിൽ വിജയിച്ച പുടിനെ അഭിനന്ദനമറിയിക്കുന്ന ആദ്യ രാഷ്ട്രത്തലവനാണ് നരേന്ദ്രമോദി.
രണ്ടാം ലോക മഹായുദ്ധ വിജയത്തിന്റെ 75-ാം വാർഷിക വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നിരുന്നു.ജൂൺ 24 ന് മോസ്കോയിൽ നടന്ന പരേഡിൽ ഇന്ത്യൻ സൈനികർ പങ്കെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദത്തിന്റെ അടയാളമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കോവിഡ് മഹാമാരിയെ നേരിടാൻ സ്വീകരിച്ച നടപടികളും ഇരു നേതാക്കളും വിലയിരുത്തി.










