ന്യൂഡൽഹി : കോവിഡ് തുടരുന്ന പശ്ചാത്തലത്തിൽ നീറ്റ് മെഡിക്കൽ പ്രവേശനപരീക്ഷ മാറ്റിവെച്ചു. ജൂലൈ 26 ന് നടത്താനിരുന്ന പരീക്ഷ സെപ്റ്റംബർ 13 ലേക്കാണ് മാറ്റി വെച്ചത്.കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാലാണ് പരീക്ഷ മാറ്റിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കോവിഡ് മഹാമാരിയുടെ സാഹചര്യം വിലയിരുത്തി പരീക്ഷകൾ നടത്താൻ കഴിയുമോയെന്ന് പരിശോധിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് പരീക്ഷാ തീയതികൾ മാറ്റിയത്. എൻജിനീയറിങ്ങ് പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷയുടെ തീയതിയും മാറ്റിയിട്ടുണ്ട്.ജൂലൈ 18 മുതൽ 23 വരെ നടത്താനിരുന്ന ജെഇഇ പരീക്ഷ, സെപ്റ്റംബർ ഒന്നു മുതൽ ആറു വരെയുള്ള തീയതികളിലായിരിക്കും നടക്കുക.
Discussion about this post