ഒന്റാറിയോ : രാജ്യത്തെ പൗരന്മാരോട് ഹോങ്കോങിലേക്ക് യാത്ര നടത്തരുതെന്ന നിർദേശം നൽകി കാനഡ.ചൈന ഹോങ്കോങിൽ ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിർദേശം കാനഡ പൗരന്മാർക്ക് നൽകിയിട്ടുള്ളത്. ഹോങ്കോങിലെ പുതിയ സുരക്ഷാ നിയമത്തിൽ കാനഡയ്ക്ക് കനത്ത ഉത്കണ്ഠയുണ്ട്.
ഹോങ്കോങിനുണ്ടായിരുന്ന പല അധികാരങ്ങളും സ്വയം ഭരണാവകാശവും പുതിയ സുരക്ഷാ നിയമം നടപ്പിലായതോടെ ഇല്ലാതായെന്നും അതുകൊണ്ട് തന്നെ കാനഡയ്ക്ക് ഹോങ്കോങുമായുള്ള ബന്ധം നിലനിർത്തണമോയെന്നത് വിലയിരുത്താൻ കാനഡ നിർബന്ധിതമാവുകയാണെന്നും കാനഡയുടെ വിദേശകാര്യ മന്ത്രി ഫ്രാൻകോയിസ് ഫിലിപ്പെ ട്വിറ്ററിൽ കുറിച്ചു.ഇതിന്റെ ഭാഗമായി കാനഡയും ഹോങ്കോങും തമ്മിലുണ്ടായിരുന്ന കുറ്റവാളികളെ കൈമാറാനുള്ള എക്സ്ട്രാഡീഷൻ കരാർ കാനഡ റദ്ദു ചെയ്തിട്ടുണ്ട്.
Discussion about this post