കൊല്ലം: കടയ്ക്കലിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് പിടിയിലായ മൂന്ന് പേരും. കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നായിരുന്നു അറസ്റ്റ്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. നേരത്തേ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ ഡിജിപിക്കും എസ്.സി എസ് .ടി കമ്മീഷനും പരാതി നൽകിയിരുന്നു. കഴിഞ്ഞ ജനുവരി 23നാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കേസുമായി മുന്നോട്ട് പോകരുതെന്ന് പ്രതികളുമായി ബന്ധമുള്ളവർ കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്.
Discussion about this post