ശ്രീനഗർ : കശ്‍മീരിൽ, സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ഞായറാഴ്ചയാണ് ശ്രീനഗറിലെ ഗാൻഗൂ മേഖലയിൽ സ്ഫോടനം നടന്നത്.വാഹനം കടന്നു പോയതിനു പിന്നാലെയാണ് സ്ഫോടനം നടന്നത് എന്നതിനാൽ കൂടുതൽ അപകടം സംഭവിച്ചില്ല.
സ്ഫോടനത്തിൽ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. ഐ.ഇ.ഡി ഉപയോഗിച്ചാണ് തീവ്രവാദികൾ സ്ഫോടനം നടത്തിയത്.പൊട്ടിത്തെറിയ്ക്കു തൊട്ടുപിറകെ സൈനികർക്ക് നേരെ വെടിവെപ്പ് നടന്നതായി റിപ്പോർട്ടുണ്ട്.
Discussion about this post