ബെയ്‌ജിങ് : അമേരിക്കയുടെ കപ്പലുകൾ തകർക്കുമെന്ന് ഔദ്യോഗിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കി ചൈന. ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബൽ ടൈംസ് ആണ് ഇങ്ങനെയൊരു ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്.ദക്ഷിണ ചൈനാ കടലിൽ അമേരിക്ക വിന്യസിച്ചിരിക്കുന്ന രണ്ട് വിമാനവാഹിനികളെ ഏതു നിമിഷവും ചൈനീസ് മിസൈലുകൾ തകർക്കാം എന്നാണ് ഗ്ലോബൽ ടൈംസ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചൈന നാവികാഭ്യാസം നടത്തുന്നതിനിടയിലാണ് അമേരിക്കൻ വിമാനവാഹിനികൾ ചൈനയ്ക്ക് അടുത്തു വന്ന് നങ്കൂരമിട്ടു നാവികാഭ്യാസം ആരംഭിച്ചിരിക്കുന്നത്. ഡിഎഫ്-21ഡി, ഡിഎഫ് -26 രമ്യ ശക്തമായ മിസൈലുകൾ ചൈനയ്ക്ക് ഉണ്ടെന്നും ദക്ഷിണ ചൈന കടൽ പൂർണമായും ചൈനയുടെ കൈപ്പിടിയിൽ ആണെന്നും ഗ്ലോബൽ ടൈംസ് ഓർമിപ്പിക്കുന്നു.
Discussion about this post