കുവൈറ്റ് സിറ്റി : രാജ്യത്ത് പുതുതായി നടപ്പിലാക്കുന്ന പ്രവാസി ക്വാട്ട നിയമത്തെ തുടർന്ന് ഏതാണ്ട് എട്ട് ലക്ഷത്തോളം ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകൾ. കുവൈറ്റ് നാഷണൽ അസംബ്ലിയുടെ ലീഗൽ ആൻഡ് ലജിസ്ലേറ്റീവ് കമ്മിറ്റി ബിൽ അംഗീകരിച്ചു കഴിഞ്ഞു.
കുവൈറ്റിൽ 4.3 മില്യൺ ജനങ്ങളാണുള്ളത്.ഇതിൽ മൂന്ന് മില്യണും വിദേശികളാണ്.ജനസംഖ്യയുടെ 15 ശതമാനം മാത്രമേ ഇന്ത്യക്കാർ ഉണ്ടാകാൻ പാടൂ എന്നത് പുതുതായി നടപ്പിൽ വരുന്ന പ്രവാസി ക്വാട്ട നിയമത്തിന്റെ മാനദണ്ഡമാണ്.ഇതോടെ, ഏതാണ്ട് 8,00,000 ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യൻ പ്രവാസികൾക്ക് ഇത് വൻ തിരിച്ചടിയാകുമെന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.












