കറാച്ചി : പാക് കേന്ദ്ര മന്ത്രിമാരിൽ കോവിഡ് തുടർക്കഥയാവുന്നു.വിദേശകാര്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ പാക്ക് ആരോഗ്യമന്ത്രി ഡോ.സഫർ മിർസയ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ, മിർസ തന്നെയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിനാൽ താൻ ഐസലേഷൻ ഇൽ പോകുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
വിദേശകാര്യമന്ത്രി ഷാ ഖുറേഷിക്ക് കഴിഞ്ഞയാഴ്ചയാണ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്.2,31,000 പേർക്കാണ് പാകിസ്ഥാനിൽ രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 3,344 പേർക്കാണ്. രാജ്യത്ത് ഇതുവരെ 4,762 പേർ മരിച്ചു കഴിഞ്ഞു.
Discussion about this post