തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണിയായ സന്ദീപിന്റെ കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത അതിഥികള്‍ മുഴുവനും സിപിഎം നേതാക്കള്‍. മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ആരും ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. സന്ദീപ് ബിജെപി പ്രവര്‍ത്തകനെന്ന് വരുത്തിതീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെയാണ് ഉദ്ഘാടനത്തിന്റെ ക്ഷണക്കത്ത് പുറത്തുവന്നത്. ഇതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി.
സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് അമ്മ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ബ്രാഞ്ച് കമ്മറ്റി അംഗമാണെന്നും വെളിപ്പെടുത്തി. എന്നാല്‍ ഇതിന് പിന്നാലെ സിപിഎം നേതാക്കള്‍ കുടുംബത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. പാര്‍ട്ടി ചാനലിന് അഭിമുഖം നല്കി അമ്മ മാറ്റിപ്പറഞ്ഞു. താനാണ് സിപിഎം പ്രവര്‍ത്തകയെന്നും മകന് ബിജെപിയാണെന്നും അവര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്ഷണക്കത്ത് വിവരം പുറത്തെത്തിയത്. ബിജെപി പ്രവര്ത്തകനാണെങ്കില് എന്തിനാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മറ്റ് സിപിഎം നേതാക്കളും കൂട്ടത്തോടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതെന്ന ചോദ്യമാണ് ഉയരുന്നത്.
Discussion about this post