കൊച്ചി : സ്വര്‍ണ കടത്ത് കേസും ആയി തനിക്ക് ഒരു ബന്ധവും ഇല്ലെന്ന് ജാമ്യ ഹര്‍ജിയില്‍ സ്വപ്‌ന സുരേഷ് .തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സ്വപ്‌ന ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മാധ്യമ വാര്‍ത്ത കളുടെ അടിസ്ഥാനത്തില്‍ ആണ് തന്നെ പ്രതി ചേര്‍ത്തിരിക്കുന്നത്.തന്റെ മുന്‍ പരിചയമാണ് അറ്റാ ഷേ പ്രയോജനപ്പെടുത്തിയത്. യുഎഇ നയതന്ത്ര പ്രതിനിധി തന്നെ രണ്ടുതവണ വിളിച്ചുവെന്നും സ്വപ്‌ന ജാമ്യഹര്‍ജിയില്‍ പറയുന്നു. കോണ്‍സുലേറ്റില്‍ നിന്ന് പോന്നതിനു ശേഷവും തന്റെ സേവനം തേടിയിരുന്നു. നയതന്ത്ര ബാഗ് കിട്ടാന്‍ വൈകിയപ്പോഴാണ് താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചത്. കോണ്‍സുലേറ്റില്‍ നിന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്
തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സുപ്രീം കോടതി വിധിക്ക് എതിരാണ്. കസ്റ്റംസ് കാര്‍ഗോ ഓഫീസില്‍ തന്‍ പോയില്ല , കോണ്‍സുലേറ്റ് നിര്‍ദേശ പ്രകാരം ഇമെയില്‍ അയക്കുക മാത്രമാണ് ചെയ്തത്
Discussion about this post