മുംബൈ : യുവനടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ കരൺ ജോഹർ,സൽമാൻ ഖാൻ,ഏക്താ കപൂർ, സഞ്ജയ് ലീല ബൻസാലി എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബീഹാർ കോടതി തള്ളി. അഭിഭാഷകനായ സുധീർ കുമാർ ഓജ നൽകിയ ഹർജിയാണ് മുസാഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുകേഷ് കുമാർ തള്ളിയത്.
കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള വിഷയമാണ് ഇതെന്നും അതിനാലാണ് ഈ ഹർജി തള്ളുന്നതെന്നും കോടതി വ്യക്തമാക്കി. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയ്ക്കു കാരണം സിനിമാമേഖലയിലെ സ്വജനപക്ഷപാതവും വിവേചനവുമാണെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.ഇതേ തുടർന്നാണ് സംവിധായകരായ കരൺ ജോഹർ,സഞ്ജയ് ലീല ബൻസാലി എന്നിവരടങ്ങുന്ന ഉന്നതർക്കെതിരെ ഹർജി സമർപ്പിച്ചത്.നടി കങ്കണ റണാവത്തിനെ സാക്ഷിയായി പരിഗണിക്കണമെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു.
Discussion about this post