തിരുവനന്തപുരം : ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു.വേങ്ങോട് സ്വദേശിയായ 40 വയസ്സുകാരനാണ് ഡ്രൈവർ.ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പ്രഥമ സമ്പർക്ക പട്ടികയിലായാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്കാണ് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്.ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുള്ളത് ഡിജിപി, മുഖ്യമന്ത്രി ആരോഗ്യമന്ത്രി തുടങ്ങിയ പ്രമുഖരാണ്.ജൂലൈ നാലാം തീയതി വരെ സെക്രട്ടറിയേറ്റിൽ ഇയാൾ ജോലിക്ക് വന്നിട്ടുണ്ട്.യാതൊരുവിധ യാത്ര പശ്ചാത്തലവും ഡ്രൈവർക്ക് ഇല്ലാത്തതിനാൽ രോഗം ബാധിച്ചതിനെ അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.












