ഇന്ന് സംസ്ഥാനത്ത് കോവിഡ് -19 റിപ്പോർട്ട് ചെയ്തത് 339 പേർക്ക്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് മുന്നൂറിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.കേരളത്തിൽ ഇത്രയുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഇതാദ്യമാണ്.133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 7 പേർക്ക് രോഗബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല.149 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
കേരളത്തിൽ സ്ഥിതി കൂടുതൽ വഷളായി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നടന്ന പത്ര സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.












