ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് പകരാൻ അമേരിക്കയിൽ നിന്നും വീണ്ടും അപ്പാച്ചെ, ചിനൂക് ഹെലികോപ്റ്ററുകൾ. 22 അപ്പാച്ചെ ഹെലികോപ്റ്ററുകളുടെയും 15 ചിനൂക് ഹെലികോപ്റ്ററുകളുടെയും വിതരണം പൂർത്തിയായതായി അമേരിക്കൻ കമ്പനി ബോയിംഗ് സ്ഥിരീകരിച്ചു.
Thank you Indian Air Force, for your partnership. We’re happy to have completed the deliveries of the 22 AH64-E Apache and 15 Chinook helicopters to India: Boeing India pic.twitter.com/JENZJRiEp7
— ANI (@ANI) July 10, 2020
അഞ്ച് വർഷം മുൻപ് ഒപ്പിട്ട കരാർ പ്രകാരമുള്ള വിതരണമാണ് പൂർത്തിയായിരിക്കുന്നത്. ചൈനയുമായി അതിർത്തിയിൽ സംഘർഷം നിലനിൽക്കവെ സങ്കീർണ്ണമായ സേനാ വിന്യാസങ്ങളിൽ നിർണ്ണായക പങ്കു വഹിക്കാൻ ഇവയുടെ മുൻകാല വകഭേദങ്ങൾക്ക് സാധിച്ചിരുന്നു.
സുഖോയ്, മിഗ് വിമാനങ്ങൾക്കൊപ്പം യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ നിരീക്ഷണ ദൗത്യങ്ങളിൽ അപ്പാച്ചെ ഹെലികോപ്റ്ററുകൾ സജീവമായി ഉപയോഗിക്കപ്പെട്ടിരുന്നു. യുദ്ധോപകരണങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിലും സൈനികരെ യഥാസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിലും നിർണ്ണായക പങ്കു വഹിക്കാൻ ചിനൂക് ഹെലികോപ്റ്ററുകൾക്ക് സാധിച്ചിരുന്നു.
അതിർത്തിയിലെ സംഘർഷങ്ങൾക്ക് അയവ് വന്നുവെങ്കിലും സേനയുടെ ഭാവിയിലെ നീക്കങ്ങൾക്ക് മുതൽക്കൂട്ടാകും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അപ്പാച്ചെ- ചിനൂക് ഹെലികോപ്റ്ററുകൾ എന്നാണ് വിലയിരുത്തൽ.
Discussion about this post