ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 1.26 കോടി കടന്നു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് നിരവധി രാജ്യങ്ങളിലായി 1,26,25,150 രോഗികളുണ്ട്.ഇതുവരെ ലോകത്ത് 5,62,769 പേർ രോഗ ബാധ മൂലം മരണപ്പെട്ടു കഴിഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.30 ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്ക, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.യു.എസിൽ രോഗികളുടെ എണ്ണം 33 ലക്ഷം അടുക്കുന്നു, മരണസംഖ്യ 1,36,671 ആയി.ബ്രസീലിൽ 45,000 രോഗികളുണ്ട്. ഇതുവരെ മരണമടഞ്ഞത് 70,000-ൽ അധികം പേരാണ്.7.10 ലക്ഷത്തിലധികം പേർക്കാണ് റഷ്യയിൽ രോഗം ബാധിച്ചിരിക്കുന്നത്.












