ന്യൂഡല്‍ഹി : ഇന്ത്യയിലെ കൊലപാതക നിരക്ക് 1970നു ശേഷം ഏറ്റവും കുറഞ്ഞ നിലവാരത്തിലെത്തി. ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണിത്. 2014ല്‍ രാജ്യത്ത് 33981 കൊലപാതകങ്ങളാണുണ്ടായത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ലാത്ത ചെയ്തികളില്‍ എതിരാളി മരിച്ച സംഭവങ്ങള്‍ 3332 ആണെന്ന് ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ അറിയിച്ചു.
ഒരു ലക്ഷം ആളുകളില്‍ ഈ രണ്ടു കുറ്റകൃത്യങ്ങളും 2014ല്‍ 3.0 എന്ന നിരക്കിലായിരുന്നു. 1970ല്‍ 2.94 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇത്. ആ വര്‍ഷം 16180 കൊലപാതകങ്ങളുണ്ടായി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ലാത്ത ചെയ്തികളില്‍ ആ വര്‍ഷം 2357 മരണവുമുണ്ടായി. കൊലപാതകനിരക്ക് ഏറ്റവും ഉയര്‍ന്നു നിന്നത് 1992ല്‍ ആണ്. 1992ല്‍ ഒരു ലക്ഷം പേരില്‍ ഈ രണ്ടു കുറ്റകൃത്യങ്ങളും 5.15 എന്ന നിരക്കിലായിരുന്നു.
Discussion about this post