തിരുവനന്തപുരം : തിരുവനന്തപുരത്തെ പോലെ കേരളത്തിലെ മറ്റു നഗരങ്ങളിലും സൂപ്പർ സ്പ്രഡിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും സൂപ്പർ സ്പ്രഡിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്.ഒരാളിൽ നിന്നും അതിവേഗത്തിൽ എട്ടോ പത്തോ പേരിലേക്ക് കോവിഡ് വ്യാപിക്കുന്നതിനെയാണ് സൂപ്പർ സ്പ്രഡ് എന്ന് പറയുന്നത്.
ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം, ചെറിയ മുറികളിൽ ഒരുപാട് ആളുകൾ തിങ്ങി താമസിക്കുന്ന അവസ്ഥ, ശുചിത്വക്കുറവ് എന്നിവയെല്ലാം രോഗവ്യാപനത്തിന് സാധ്യത വർദ്ധിപ്പിക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സെക്രട്ടറി ഡോ. പി ഗോപകുമാറും വ്യക്തമാക്കി.തിരുവനന്തപുരം ജില്ലയിൽ ഉള്ള പൂന്തുറയിലാണ് കേരളത്തിൽ ആദ്യമായി സൂപ്പർ സ്പ്രഡ് നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












