കശ്മീർ : വടക്കൻ കശ്മീരിൽ വൻ ഭീകരാക്രമണം നടത്താനുള്ള പദ്ധതികൾ ഒരുങ്ങുന്നതായി ഇന്റലിജൻസ് ഏജൻസികൾ.പുൽവാമ മോഡലിലുള്ള ആക്രമണം നടത്താനാണ് ഭീകരവാദികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ശ്രീനഗർ – ബരാമുള്ള ഹൈവേയാണ് ലഷ്കർ-ഇ-തയ്ബയുടെ ഭീകരർ ഭീകരാക്രമണം നടത്താൻ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ബരാമുള്ളയിൽ നിന്നും എച്ച്എംടിയിലേക്ക് പോകുന്ന വഴിയിലുള്ള പഠാൻ ഭാഗത്ത് വെച്ച് കാർ ബോംബ് വഴി ആക്രമണം നടക്കാനാണ് സാധ്യത. ആക്രമണത്തിന്റെ സൂത്രധാരൻ വിദേശ തീവ്രവാദിയായ റഹ്‌മാൻ ഭായ് ആണെന്നാണ് സൂചനകൾ.ഇന്റലിജിൻസ് ഏജൻസികളുടെ റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് വടക്കൻ കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർ വൻ ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
Discussion about this post