ദമാസ്ക്കസ്: സിറിയയിലെ പല്‍മിറയില്‍ ഐഎസ് ഭീകരര്‍ പുരാതന റോമന്‍ ക്ഷേത്രം തകര്‍ത്തു. ഏറെ പഴക്കമുള്ള ബാല്‍ഷാമിന്‍ ക്ഷേത്രമാണു സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു ഭീകരര്‍ തകര്‍ത്തത്. ഒട്ടേറെ പൗരാണിക, പൈതൃക ശേഷിപ്പുകളുള്ള സ്ഥലമാണു പല്‍മിറ.
പല്‍മിറയുടെ നിയന്ത്രണം ഏറെക്കുറെ ഐഎസ് ഭീകരര്‍ ഇതിനോടകം കൈക്കലാക്കിയിട്ടുണ്ട്. കഴിഞ്ഞ മേയ് മുതലാണു പല്‍മിറയില്‍ ഐഎസ് സ്വാധീനം വര്‍ധിച്ചത്. ഇതിനു ശേഷം നിരവധി പൈതൃക കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍.
Discussion about this post