തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ്.234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.143 പേർ രോഗമുക്തരായിട്ടുണ്ട്. ഇതിൽ 167 പേർ വിദേശത്തു നിന്നും വന്നവരാണ്.ഇന്നു മാത്രം കേരളത്തിൽ 570 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് 195 ഹോട്ട്സ്പോട്ടുകൾ ഉണ്ട്.സംസ്ഥാനത്ത് പുതുതായി 16 ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് 69 പേർ രോഗബാധിതരായിട്ടുണ്ട്.അവരിൽ 46 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിട്ടുള്ളത്.262 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പൂന്തുറയിൽ,150 കിടക്കകളുള്ള ചികിത്സാ സംവിധാനം ഒരുക്കും.
സമ്പര്‍ക്ക വ്യാപന രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത് 54 പേരിൽ, 25 പേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്.എറണാകുളത്ത് 47 രോഗികളിൽ 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല.












