തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന കസ്റ്റംസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍ .സ്വര്‍ണ്ണക്കടത്ത് കേസിലെ രാജ്യാന്തര തീവ്രവാദ ബന്ധത്തിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നിതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ സുരക്ഷ ശക്തമാക്കിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എച്ച്. രാമമൂര്‍ത്തി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസഥര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയതായാണ് വിവരം.
ഭീഷണിക്കു വഴങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജുകൾ പരിശോധിക്കാൻ തീരുമാനിച്ചത് ഇപ്പോൾ ഇവിടെ അസിസ്റ്റന്റ് കസ്റ്റംസ് കമ്മിഷണറായ രാമമൂർത്തി തന്നെ. കോൺസുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടു 2 പേർ ഭീഷണിപ്പെടുത്തിയിട്ടും അദ്ദേഹം പിന്മാറിയില്ല.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നയതന്ത്ര ബാഗേജ് ഉപയോഗിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തിന്റെ വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസമായി സംഘം കേന്ദ്രത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കള്ളക്കടത്തിന് ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിക്കുന്നതായും വിവരങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനെ തന്നെ നിയമിച്ച് കേന്ദ്രം നീക്കം നടത്തിയതും പ്രതികള്‍ വലയിലായതും.
കേസിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായാണ് സ്വര്‍ണ്ണം എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളാണ് രഹസ്യാന്വേഷണ സംഘം പുറത്തുവിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ എന്‍ഐഎ പോലുള്ള ഉന്നത ഏജന്‍സിക്ക് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നതും.













Discussion about this post