ബെംഗലൂർ: സ്വപ്ന സുരേഷിനെ പിടികൂടിയത് ബെംഗലൂരിലെ കോറമംഗലയിലുള്ള ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലിൽ നിന്നെന്ന് സൂചനകൾ. ബെംഗലൂർ കോറമംഗലയിൽ കെ എച് ബി കോളനിയിലാണ് ഒക്ടേവ് സ്റ്റുഡിയോ ഹോട്ടൽ. ശനിയാഴ്ച വൈകിട്ട് സ്വപ്ന സുരേഷിനെ അവിടെനിന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ ഭർത്താവും രണ്ട് മക്കളും കൂടെയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സ്വപ്നയേയും സന്ദീപിനേയും ഇന്ന് കൊച്ചിയിലെത്തിക്കും. സന്ദീപിനെ ബെംഗലൂരുവിൽ നിന്ന് മൈസൂരിലേക്കുള്ള യാത്രാമദ്ധ്യേ ആണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിലൂടെയാണ് ഇവർ ബെംഗലൂരുവിലെത്തിയതെന്നും അറിയുന്നു. ബെംഗലൂരുവിലെ ഹോട്ടലിൽ വച്ച് ഫോൻ ഓൺ ആക്കിയപ്പോൽ അത് അന്വേഷണസംഘത്തിന് മനസ്സിലാവുകയും സ്ഥലം ഉറപ്പിച്ച ശേഷം നേരത്തേ തന്നെ പിടിയിലായിരുന്ന സന്ദീപിനെക്കൊണ്ട് ഇവരെ ഫോൻ ചെയ്യിച്ച് പുറത്തിറക്കിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സ്വപ്ന മുൻപ് താമസിച്ചിരുന്ന താമസസ്ഥലങ്ങളും പോലീസ് റെയ്ഡ് ചെയ്തതായാണ് അറിയുന്നത്.
കൊച്ചിയിലെത്തിയാൽ ഇവരെ പതിനാലു ദിവസം ക്വാറൻടൈനിൽ കഴിയേണ്ടിവരും. പോലീസ് ഉദ്യോഗസ്ഥരും ക്വാറൻടൈനിൽ പോകേണ്ടി വരും എന്നാണറിയുന്നത്.













Discussion about this post