കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഒരാള്‍കൂടി പിടിയില്‍ . പെരുന്തൽ മണ്ണ സ്വദേശി റമീസാണ് മലപ്പുറത്ത് നിന്നും പിടിയിലായത്. സ്വര്‍ണ്ണം വാങ്ങുന്നത് ഇയാളാണെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്വർണക്കടത്തിന് സാമ്പത്തിക നിക്ഷേപം നടത്തുന്നത് ഇയാളാണെന്നും സൂചനയുണ്ട്. കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം ആണ് ഇയാളെ പിടികൂടിയത്.ഇയാളെ പിടികൂടിയത് സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണെന്നും സൂചനയുണ്ട്.
കേസിലെ നിര്ണ്ണായകമായ അറസ്റ്റാണിതെന്ന് സൂചനയുണ്ട്. ഏതാനും മണിക്കൂറുകള്ക്കുള്ളില് ഇയാളെ കൊച്ചിയിലെത്തിക്കും എന്നാണ് സൂചന. കസ്റ്റംസ് ഉദ്യോഗസ്ഥര് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുകയാണ്. കസ്റ്റംസിന് സിആര്പിഎഫ് സംരക്ഷണം നല്കുന്നുണ്ട്. സിആര്പിഎഫ് സംരക്ഷണത്തോടുകൂടിയാണ് പ്രതികള്ക്കായി കസ്റ്റംസ് നീങ്ങുന്നത്.
ബംഗലൂരുവില്‍ വെച്ച് കേസിലെ പ്രധാന കണ്ണികളായ സ്വപ്‌നയെയും സൂരജിനെയും ഇന്നലെ എന്‍ഐ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് മലപ്പുറത്ത് ഒരാള്‍കൂടി പിടിയിലാകുന്നത്. കേസില്‍ വരും ദിവസങ്ങളില്‍ അറസ്റ്റ് ഇനിയുമുണ്ടാകുമെന്നാണ് സൂചന.
കേസില് എന്ഐഎയും കസ്റ്റംസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കേരളത്തില് കസ്റ്റംസിന്റെ ഉന്നത ഉദ്യോഗസ്ഥര്ക്കും സിആര്പിഎഫ് സുരക്ഷ ഏര്പ്പെടുത്തിയിട്ടുണ്ട്.













Discussion about this post