കോഴിക്കോട് ;കരിപ്പൂർ എയർപോർട്ടിൽ വീണ്ടുംസ്വർണ്ണ വേട്ട. നാലുപേരിൽ നിന്നായി 1276 ഗ്രാം സ്വർണം ആണ് ഇന്ന് പിടികൂടിയത്. ഒരേഫ്ളൈറ്റിൽ നിന്നാണ് ഈ സ്വർണ്ണവേട്ട എന്നതും നിർണ്ണായകമാണ്.
റാസൽഖൈമയിൽ നിന്ന് എത്തിയ മൂന്നുപേരിൽ നിന്നായിട്ടാണ് ആദ്യം കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്. 1168 ഗ്രാം സ്വർണമാണ് പിടികൂടിയത്.കാസർകോട് സ്വദേശികളായ അബ്ദുൾ സത്താർ, മുഹമ്മദ് ഫൈസൽ, മിഥിലാജ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
ജീൻസിൻ്റ അര ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഇവ കടത്തിയത്. റാസൽഖൈമയിൽ ഇത്തരം അറകളുള്ള ജീൻസുകൾ വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നതായാണ് വിവരം
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ആണ് മറ്റൊരാളിൽ നിന്ന് പിടികൂടിയത്. തിരുവനന്തപുരം സ്വദേശി സീനാ മോളിൽ നിന്നാണ് സ്വർണം പിടികൂടിയത്.1.8 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.













Discussion about this post