തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യും. ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ അന്വേഷണം സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ശിവശങ്കരന്റെ മൊഴി രേഖപ്പെടുത്തുന്നത്.
സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹെതർ ഫ്‌ളാറ്റിൽ ഗൂഡാലോചന നടന്നു എന്ന നിഗമനത്തിലുറച്ച് നിൽക്കുകയാണ് കസ്റ്റംസ്. പലയിടത്തുവച്ചും ശിവശങ്കർ പ്രതികളുമായി കണ്ടിരുന്നു. സന്ദീപിന്റെ വീട്ടിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങളാണ്. ഹെതർ ഫ്‌ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരിൽ നിന്ന് ലഭിച്ചത് നിർണ്ണായക മൊഴിയാണെന്നാണ് സൂചന.
സരിത്തിൻ്റെ മൊഴിയുടെ അടിസ്ഥാത്തിൽ ശിവശങ്കറിൻ്റെ ഫ്ലാറ്റിൽ കസറ്റംസ് റെയ്ഡ് നടത്തിയിരുന്നു.













Discussion about this post