കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്തത സരിത്ത് അന്വേഷണസംഘത്തിന് വിവരങ്ങൾ കൈമാറിയതായി സൂചന.സ്വർണ്ണം അയക്കുന്നത് ആരാണ്, ആർക്കു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളെല്ലാം സ്വപ്നയ്ക്കു മാത്രമേ അറിയൂ എന്നാണ് സരിത്ത് മൊഴി നൽകിയത്. മാഡം, ചേച്ചി എന്നിങ്ങനെയാണ് സരിത്ത് സരിതയെ സംബോധന ചെയ്തത്.
പ്രതികളെ ഇരുവരെയും കോടതി മൂന്നു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.ഇതേ തുടർന്ന് ഇവരെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.സ്വപ്നയെ തൃശൂരിലേക്കും സന്ദീപിനെ അങ്കമാലിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കുമാണ് മാറ്റിയത്.ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം നാളെ ലഭിക്കും.
Discussion about this post