ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന താഹിർ ഹുസ്സൈന്റെ ജാമ്യപേക്ഷ കർകർദൂമ കോടതി തള്ളി.ഡൽഹി കലാപത്തിനിടയിൽ ഐബി ഓഫീസറായ അങ്കിതിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് വ്യക്തിയാണ് ആം ആദ്മി പാർട്ടിയുടെ മുൻ കൗൺസിലർ ആയിരുന്ന താഹിർ ഹുസൈൻ.
താഹിർ ഹുസൈന്റെ വസതിയിൽ നിന്നും ആയുധങ്ങളും പെട്രോൾ ബോംബുകളും പോലീസ് കണ്ടെടുത്തിരുന്നു.ഈ കേസിന്റെ കുറ്റപത്രം ഡൽഹി പോലീസ് സമർപ്പിച്ചിരുന്നു.പക്ഷെ, അന്വേഷണം മുഴുവനായി പൂർത്തിയാക്കിയിട്ടില്ല എന്നാണ് കുറ്റപത്രത്തിൽ പോലീസ് പരാമർശിച്ചിട്ടുള്ളത്.
Discussion about this post