തിരുവനന്തപുരം : മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് 9 മണിക്കൂർ.ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ആരംഭിക്കുന്നത്.അർദ്ധരാത്രി കഴിഞ്ഞപ്പോൾ സ്വകാര്യ വാഹനത്തിൽ തിരികെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നു.
ശിവശങ്കറിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.മൊഴികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രമേ അനന്തര നടപടികളുണ്ടാവൂ.ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും, വരും ദിവസങ്ങളിലും തുടർന്നേക്കും എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Discussion about this post