ഡൽഹി: രാമൻ നേപ്പാളിയാണെന്നും യഥാർത്ഥ അയോധ്യ നേപ്പാളിലാണെന്നുമുള്ള കെ പി ശർമ്മ ഒലിയുടെ പ്രസ്താവനക്കെതിരെ പരിഹാസങ്ങളും പ്രതിഷേധവും ശക്തമാകുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ബാബർ നേപ്പാളിയായിരുന്നുവെന്നാകും ഒലിയുടെ അടുത്ത കണ്ടുപിടുത്തമെന്ന് ശിവസേന പരിഹസിച്ചു.
ഭഗവാൻ ശ്രീരാമൻ സമസ്ത ലോകത്തിന്റേയും സ്വന്തമാണെന്നും എന്നാൽ അദ്ദേഹത്തിന്റെ ജന്മദേശമായ അയോധ്യ ഇന്ത്യയിലാണെന്നും ശിവസേന മുഖപത്രമായ സാമ്നയിൽ വ്യക്തമാക്കി. ഒലി ചൈനയുടെ കളിപ്പാവയായി മാറിയെന്നും ഇന്ത്യയുമായി നിലനിന്നിരുന്ന ചിരപുരാതനമായ മത- സാംസ്കാരിക ബന്ധങ്ങൾ ചൈനയ്ക്ക് അടിയറവ് വെക്കാനാണ് ഒലിയുടെ ശ്രമമെന്നും ശിവസേന കുറ്റപ്പെടുത്തി. നേപ്പാൾ പ്രധാനമന്ത്രി ‘ഹിന്ദുവിരോധി‘ ആണെന്നും ശിവസേന വ്യക്തമാക്കി.
അതേസമയം ഒലിയുടെ വിവാദ പരാമർശത്തിനെതിരെ നേപ്പാളിലും പ്രതിഷേധം ശക്തമാകുകയാണ്. വിവാദ പരാമർശം ഒലി പിൻവലിക്കണമെന്ന് നേപ്പാളിലെ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
Discussion about this post