തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനെ ഐ.ടി വകുപ്പിൽ നിന്നും നീക്കി.അരുണും ശിവശങ്കറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തു വന്നതിന് പിന്നാലെയാണ് നടപടി.ചോദ്യം ചെയ്യലിൽ ഫ്ലാറ്റ് ബുക്ക് ചെയ്ത കാര്യം ആദ്യം അരുൺ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കറും അരുണാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു.ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് സെക്രട്ടറിയേറ്റിനു സമീപത്തുള്ള ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് അരുൺ മാധ്യമങ്ങളോട് പറഞ്ഞു.സുഹൃത്തിന് വേണ്ടിയാണെന്ന് പറഞ്ഞാണ് തന്നെക്കൊണ്ട് ഫ്ലാറ്റ് ബുക്ക് ചെയ്യിപ്പിച്ചതെന്നും അരുൺ കൂട്ടിച്ചേർത്തു.ഈ ഫ്ലാറ്റിലാണ് പിന്നീട് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ നടന്നിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.













Discussion about this post