തായ്ചുംഗ്: ചൈനീസ് അധിനിവേശത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി തായ്‌വാൻ. ചൈനീസ് അതിർത്തിക്ക് സമീപം തായ്‌വാൻ നടത്തിയ സൈനികാഭ്യാസത്തിൽ ഹെലികോപ്റ്ററുകളും പോർവിമാനങ്ങളും ടാങ്കുകളും അണിനിരന്നു. മിസൈലുകളുടെയും ബോംബുകളുടെയും വിന്യാസവും അഭ്യാസപ്രകടനങ്ങൾക്ക് കരുത്തായി.
രാജ്യത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തായ്‌വാനീസ് ജനത സജ്ജമാണെന്നതിന്റെ സൂചനയാണ് സൈനികാഭ്യാസമെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ് വെൻ അഭിപ്രായപ്പെട്ടു. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന വാർഷിക അഭ്യാസപ്രകടനങ്ങൾ വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്.
ചൈനീസ് തീരദേശ അതിർത്തിക്കപ്പുറത്ത് സ്ഥിതി ചെയ്യുന്ന സ്വയംഭരണാവകാശമുള്ള ദ്വീപാണ് തായ്‌വാൻ. എന്നാൽ തായ്‌വാന് മേൽ നിരന്തരം അവകാശവാദം ഉന്നയിക്കുകയാണ് ചൈന. ഇരുപത്തിനാല് ദശലക്ഷം ജനസംഖ്യയുള്ള തായ്‌വാൻ ചൈനീസ് അധിനിവേശത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നത് ചൈനീസ് ഭരണകൂടത്തിന് അപ്രതീക്ഷിതമായ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.













Discussion about this post