ന്യൂഡൽഹി : മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ കേരള സർക്കാരിന്റെ അഭിപ്രായം തേടി പരമോന്നത കോടതി. നിയമത്തെ സംബന്ധിച്ച ഹർജിയിൽ കേരള സർക്കാരിന് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് തീരുമാനം. ഹൈക്കോടതിയുടെ വിധിക്കെതിരെ പി ഗോപാലകൃഷ്ണൻ എന്നയാളാണ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
മൃഗബലി മതാനുഷ്ഠാനത്തിന്റെ അനിവാര്യ ഘടകമാണെന്ന് ഹർജിയിൽ സൂചിപ്പിക്കുന്നു. മൃഗബലി നിരോധന നിയമം നടപ്പിലാക്കാനുള്ള സർക്കാരിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ജൂൺ 16 ന് കോടതി തള്ളിയിരുന്നു.അതിനെ തുടർന്നാണ് ഭരണഘടനയുടെ 25(1)അനുച്ഛേദത്തിന്റെ ലംഘനമാണ് മൃഗബലി നിരോധന നിയമമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post