Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Health

കൊറോണയും കര്‍ക്കിടകത്തിലെ ദശപുഷ്പങ്ങളും: അറിയാം ഔഷധമൂല്യങ്ങള്‍

by Brave India Desk
Jul 17, 2020, 01:37 pm IST
in Health
Share on FacebookTweetWhatsAppTelegram

വ്രതാനുഷ്ഠാനങ്ങള്‍ക്കും ചിട്ടകള്‍ക്കും പ്രാധാന്യമുള്ള മാസമാണ് കര്‍ക്കടകം. നിത്യേന നിലവിളക്ക് തെളിയിക്കുമ്പോള്‍ വിളക്കത്ത് പുഷ്പമായി ദശപുഷ്പം വയ്ക്കുന്നത് രോഗ പ്രതിരോധത്തിന് ഏറെ സഹായിക്കും. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ദശപുഷ്പങ്ങള്‍ അഷ്ടമംഗലങ്ങളില്‍ പ്രധാനമാണ്.

കറുക, ചെറൂള, തിരുതാളി, മുയല്‍ച്ചെവിയന്‍, പൂവാന്‍കുരുന്നില, നിലപ്പന, വിഷ്ണുക്രാന്തി, കയ്യൂന്നി, മുക്കൂറ്റി, ഉഴിഞ്ഞ തുടങ്ങിയവയാണ് ദശപുഷ്പങ്ങള്‍. മഹാമാരിയായി കൊറോണ പടർന്നു പിടിക്കുന്ന ഈ പഞ്ഞക്കർക്കടകത്തിൽ ദശപുഷ്പങ്ങളുടെ ഔഷധ മൂല്യങ്ങളിലേക്ക്…

കറുക – ആദിത്യനാണു ദേവന്‍. കറുക ചൂടിയാല്‍ ആധികളും വ്യാധികളും ഒഴിയും. മുലപ്പാല്‍ വര്‍ധിപ്പിക്കുന്നതിനും, ഓര്‍മശക്തിക്കും, ബുദ്ധിശക്തിക്കും മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും കറുക ഉത്തമമാണ്.

കൃഷ്ണക്രാന്തി- മഹാവിഷ്ണുവാണു ദേവന്‍. കൃഷ്ണക്രാന്തി ചൂടിയാല്‍ വിഷ്ണുപ്രീതി ലഭിക്കും. തലമുടി വളരുന്നതിനും രക്തശുദ്ധിക്കും ഉത്തമ ഔഷധം.

തിരുതാളി – മഹാലക്ഷ്മിയാണു ദേവത. ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുന്നു. പിത്തരോഗങ്ങള്‍ക്കും, ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍ക്കും ഔഷധമായി ഉപയോഗിക്കുന്നു.

പൂവാംകുരുന്നില – ബ്രഹ്മാവാണു ദേവന്‍. ദാരിദ്ര്യ ദുഃഖം തീരാനാണു പൂവാംകുരുന്നില ചൂടുന്നത്. ശരീരതാപം കുറയ്ക്കാനും, വെള്ളപോക്ക് ശമിക്കാനും ഉപയോഗിക്കുന്നു.  രക്തശുദ്ധി വരുത്താനും മൂത്രപ്രവാഹം സുഗമമാക്കാനും ഉത്തമ ഔഷധം.

കയ്യോന്നി- ശിവനാണു ദേവന്‍. പഞ്ചപാപങ്ങളും തീരുമെന്നാണ് വിശ്വാസം. മുടി കൊഴിച്ചിലിനും തലവേദനയ്ക്കും ഇതിന്റെ നീര് ഉപയോഗിക്കുന്നു.

മുക്കുറ്റി – പാര്‍വതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാല്‍ ഭര്‍തൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും. അമിത രക്തസ്രാവത്തിനും  അര്‍ശസ്സിനും മുറിവുകള്‍ ഉണങ്ങുന്നതിനും ഉപയോഗിക്കുന്നു. പ്രസവശേഷം മുക്കുറ്റി ഇടിച്ചുപിഴിഞ്ഞ നീര് കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

നിലപ്പന- ഭൂമിദേവിയാണു ദേവത. പാപങ്ങള്‍ അകന്നുപോകും. ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍, അമിത രക്തസ്രാവം, യോനീരോഗം, മൂത്രച്ചുടിച്ചില്‍ എന്നിവയ്ക്ക് കൺകണ്ട ഔഷധമാണ് നിലപ്പന.

ഉഴിഞ്ഞ – ഇന്ദ്രാണിയാണു ദേവത. അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാല്‍ ഫലം. മുടികൊഴിച്ചില്‍, വാതം, നീര് എന്നിവ പരിഹരിക്കാനും, സുഖപ്രസവത്തിനും ഉഴിഞ്ഞ ഉത്തമമാണ്.

ചെറൂള – യമനാണ് ദേവൻ. ആയുസ്സു വര്‍ധിക്കുമെന്നാണു വിശ്വാസം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല് എന്നീ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.

പാരമ്പര്യ വൈദ്യത്തിന്റെയും നാട്ടറിവുകളുടെയും ഔഷധ ശേഖരത്തിൽ അതുല്യ സിദ്ധികളുള്ള പച്ചമരുന്നുകളുടെ വിശേഷങ്ങൾ അനവധിയാണ്. ഔഷധ സേവയുടെയും ഈശ്വര ചിന്തയുടെയും മാസമായ കർക്കടകം ശരീര ശുദ്ധിക്കും മനഃശുദ്ധിക്കും ഒരേ പോലെ പ്രധാനപ്പെട്ട മാസമാണ്. മനസ്സും ശരീരവും പ്രകൃതിയെ ഏൽപ്പിച്ച് സർവ്വ പ്രപഞ്ചത്തിന്റെയും നാധനിലേക്ക് വിശ്രാന്തിയിൽ നടത്തുന്ന തീർത്ഥയാത്രകളാണ് ഓരോ കർക്കടക മാസങ്ങളും. രോഗപ്രതിരോധം തന്നെയാണ് ഏറ്റവും വലിയ ചികിത്സയെന്ന ഭാരതീയ ഭിഷഗ്വര ചിന്തയിലേക്ക് ലോകം ഉറ്റുനോക്കുന്ന ഈ കർക്കടകത്തിനപ്പുറം സ്വച്ഛതയുടെ ചിങ്ങപ്പുലരിയിലേക്ക് കാൽ വെക്കാനുള്ള പ്രാർത്ഥനകളാണ് ഓരോ ചികിത്സാലയങ്ങളിലും മുഴങ്ങുന്നത്.

Tags: MAINMedicinal Plants
Share29TweetSendShare

Discussion about this post


Related News

പോളിയോ വാക്സിൻ വിതരണം; പുതിയ തീയതി പ്രഖ്യാപിച്ചു

ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ശരീരത്തിൽ എപ്പോഴെങ്കിലും ഉള്ളി വെച്ചിട്ടുണ്ടോ?; അറിയാം ​ഗുണങ്ങൾ

മനസ് ഏകാ​ഗ്രമാക്കാൻ തോലാംഗുലാസനം

ദഹനപ്രക്രിയ സുഗമമാക്കാൻ കണ്ഠരാസനം

Next Post

യുഎഇ അറ്റാഷെയുടെ ഗണ്‍മാനെ കണ്ടെത്തി: കണ്ടെത്തിയത് കൈഞരമ്പ് മുറിച്ച നിലയില്‍

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News