തിരുവനന്തപുരം: കാണാതായ ഗണ്‍മാന്‍ ജയഘോഷിനെ ആക്കുളത്തെ വീടിന് സമീപത്തു നിന്ന കണ്ടെത്തി. കൈഞരമ്പ് മുറിച്ച് ചോരയൊലിച്ച നിലിയിലാണ് ഇദ്ദേഹത്തെ നാട്ടുകാര്‍ കണ്ടെത്തിയത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ജയ്ഘോഷ് വലിയ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം.
ജയ്‌ഘോഷിനെ് കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ തുമ്പ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജയ്ഘോഷിന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റല്‍ പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുക്കുകയും ചെയ്തിരുന്നു.
താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ് പൊലീസിനോട് പറഞ്ഞു. കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പൊലീസ് പറയുന്നത്. ബ്ലേഡ് വിഴുങ്ങിയെന്നും ജയഘോഷ് പറയുന്നുണ്ട്.
കഴിഞ്ഞ മൂന്നു വർഷമായി യു എ ഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ജയഘോഷ് തിരുവനന്തപുരം എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലും ജോലി ചെയ്തിട്ടുള്ള ഘോഷിന് ചിലരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.












