മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കള്ളപ്പണ വേട്ട. മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി അമ്പത്തിയേഴ് ലക്ഷം രൂപയാണ് പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് നാല് പേർ പൊലീസ് പിടിയിലായി. അനധികൃത കച്ചവടത്തിലെ പണമാണ് ഇതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഹൈദ്രോസ് കുട്ടി, ഹാരിസ്, ബിജീഷ്, അർജുൻ എന്നിവരാണ് കള്ളപ്പണവുമായി പിടിയിലായത്. ഇവർ സഞ്ചരിച്ച ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post