തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രധാന സൂത്രധാരൻ ഫൈസൽ ഫരീദ് ആണെന്ന് ദേശീയ അന്വേഷണ ഏജൻസി.ദുബായിൽ നിന്നും ഡിപ്ലോമാറ്റിക് ബാഗേജിലൂടെ 20 തവണയിലധികമായി 230 കിലോയോളം സ്വർണം ഫൈസൽ ഫാരീസ് കടത്തിയിട്ടുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്.
മൂന്നാം ഘട്ട ചോദ്യം ചെയ്യലിൽ ഫൈസൽ തന്നെയാണ് 230 കിലോയോളം സ്വർണം കടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.എൻഐഎയുടെ നിർദേശപ്രകാരം ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറത്തു വിട്ടിരുന്ന ഫൈസലിനെ കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് റഷീദിയ പോലീസാണ് അറസ്റ്റ് ചെയ്യുന്നത്.യുഎഇ സർക്കാരിനോട് ഫൈസലിന്റെ പാസ്പോർട്ട് ബ്ലോക്ക് ചെയ്യാനും ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. എത്രയും പെട്ടെന്ന് തന്നെ ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post