മലപ്പുറം: ബലാത്സംഗ കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കരുളായി മൈലമ്പാറ പാറന്‍തോടന്‍ ജസീലിനെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്.മറ്റൊരു കേസില്‍ റിമാന്‍ഡിലിരിക്കേയായിരുന്നു അറസ്റ്റ്.
അമരമ്പലം സ്വദേശിനിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ജസീലിനെ അറസ്റ്റ് ചെയ്തത്. ചോക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ കല്ലെറിഞ്ഞ് കൈയെല്ല് പൊട്ടിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാളെ പെരിന്തല്‍മണ്ണ സബ്ജയിലില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുമ്പ് സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. ഭാര്യയുടെ പരാതിയില്‍ സ്ത്രീധന പീഡന കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലമ്പൂര്‍, പൂക്കോട്ടുംപാടം സ്‌റ്റേഷനുകളിലായി മണല്‍ കടത്ത്, അടിപിടി കേസുകളും നിലവിലുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കുമെന്ന് പോലിസ് അറിയിച്ചു.













Discussion about this post