സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണവുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്ത്. കേസിലെ മുഖ്യപ്രതി സരിത്തുമായി എന്‍ഐഎ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കേസില്‍ സ്വപ്‌ന സുരേഷിനെയും, സരിത്തിനെയും സംഘം കോടതിയില്‍ ഹാജരാക്കി ഇരുവരെയും എന്‍ഐഎ അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെടും.
കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായകമായ മൊഴികളും തെളിവുകളും എന്‍ഐഎ സംഘത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ ഓഫിസുമായി കള്ളക്കടത്ത് സംഘത്തിനുള്ള ബന്ധം സംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ട്.
കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനുള്ള ബന്ധം സംബന്ധിച്ച മൊഴികള്‍ പ്രധാനമാണ്. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക വ്യക്തമാക്കുന്ന മൊഴികളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കസ്റ്റംസിന് ശിവശങ്കര്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ എന്‍ഐഎ തേടിയിരുന്നു.
ഇതിനിടെ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ എന്‍ഐഎ അത്തരമൊരു നീക്കത്തിലേക്ക് കടക്കുകയുള്ളു. രാജ്യദ്രോഹക്കേസ് ചുമത്തിയ സാഹചര്യത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. അന്തരാഷ്ട്ര സ്വര്‍ണ ക്കടത്തില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള രണ്ട് വകുപ്പുകള്‍ ഇടപെട്ടുവെന്നാണ് ഉയരുന്ന ആക്ഷേപം. ആഭ്യന്തരവകുപ്പും, ഐ.ടി വകുപ്പും പ്രതികളെ സഹായിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. ഉത്തരവാദിത്തം മറ്റാരുടെയും തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിയ്ക്ക് രക്ഷപ്പെടാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Discussion about this post