ചട്ടം മറികടന്ന് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സഹായം തേടിയ സംഭവത്തെ വര്‍ഗ്ഗീയ വത്ക്കരിക്കാനുളള നീക്കമാണ് മന്ത്രി കെ.ടി ജലീല്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഷയത്തെ വര്‍ഗ്ഗീയ വത്ക്കരിക്കാനുള്ള നീക്കമാണ് കെ.ടി ജലീല്‍ നടത്തുന്നത്. തന്റെ ചട്ടലംഘനത്തെ സക്കാത്തെന്ന പ്രചരണം നടത്തി മറിടക്കാമെന്ന് കെ.ി ജലീല്‍ കരുതേണ്ട. വിശ്വാസികളെ അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. വര്‍ഗ്ഗീയ, തീവ്രവാദ കാര്‍ഡിറക്കി വിജയിപ്പിക്കാന്‍ കഴിയുമെന്ന് മുന്‍പ് തെളിയിച്ചയാളാണ് കെ.ടി ജലീലെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശരാജ്യങ്ങളുമായി ബന്ധപ്പെടാനുള്ള പൂര്‍ണമായ അധികാരം കേന്ദ്രസര്‍ക്കാരിനാണ്. കെ.ടി ജലീല്‍ അതിനെ ട്വിസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ്.ആ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കാതിരിക്കുന്നതാണ് ജലീലിനും സിപിഎമ്മിനും നല്ലത്. സക്കാത്തെന്ന് പറഞ്ഞ് വിശ്വാസികളെ ഇതിലേക്ക് കൊണ്ടുവരാനാണ് ജലീല്‍ ശ്രമിക്കുന്നത്. പ്രശ്‌നത്തെ വര്‍ഗ്ഗീയവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. ജലീല്‍ എല്ലാകാലത്തും വര്‍ഗ്ഗീയ രാഷ്ട്രീയവും തീവ്രവാദ രാഷ്ട്രീയവും ശരിയായി പരീക്ഷിച്ച് വിജയിച്ചിട്ടുള്ള ആളാണ്. ഇതിനിടയിലേക്ക് അത് കൊണ്ടുവരുന്നത് രക്ഷപ്പെടാനുള്ള അവസാന അടവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/braveindianews/videos/623147708305078/?__xts__[0]=68.ARDfYJfu0rymQpyB8RAo7sUQvNAHflPFGVNDnnqJ4hKI68gaYrhyhPhDhjghGrwJw7RsxrZ-GROU_Y1gE-Qvz5zJkX7DLkxXgT8FygSgBz1OKat61O7yIh9rwkMfYGwcSq8j76fwyQ5AR3K4GjU7rtPop_VJvqtS2UvQbK5Le0PMewtPWQGAKRct8r5M9wVNWsuTeKVXr9o3C7z83Sb-3E3_K_RpwxZUvpjMqw_luWeTCScj6A0f_zIl5j3O2zsOXimuxf4zHkZcr_xhPMn2L5_e3Wrfyyf4n_UxkpyO8bDITZjOaFGrmdRgddj1uZw_pLWewjwkemonDZ2iSN4ctSH0Kh91TX5vA-Q&__tn__=-R













Discussion about this post