തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. മൂന്നു ദിവസങ്ങളില്‍ ബുര്‍ക്ക ധരിച്ചാണ് ഇവര്‍ എത്തിയതെന്നാണ് സൂചനയെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രിയുടെ വസതിയില്‍ ബുര്‍ക്ക ധരിച്ച് വന്നവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം മന്ത്രിയുടെ വസതിയിലെ സിസിടിവി ദൃശ്യങ്ങള്‍ പലതും നശിപ്പിച്ചതായും സൂചനയുണ്ട്.
ജന്മഭൂമി ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങള്‍ ഇവയാണ്-
- 1-മന്ത്രി ജലീല്‍ ദുബായ്‌യില്‍ ചെന്നപ്പോഴെല്ലാം സൗകര്യം ഒരുക്കിയത് സ്വപ്നയാണ്.
- 2-സ്പീക്കര്‍ ശ്രീരാമകൃഷ്ണനും സ്വപ്നയുടെ സൗകര്യം പ്രയോജനപ്പെടുത്തിയതായി ചിത്രങ്ങളുണ്ട്.
- 3-ഐടി സെക്രട്ടറി ശിവശങ്കറും സ്വപ്നയും തിരുവനന്തപുരത്ത് മാത്രമല്ല ദുബായിലും സന്ധിച്ചു.
ഡിജിപിയുടെ ഇടപടലുകള്‍ ദുരൂഹമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സെക്യൂരിറ്റി ജീവനക്കാരെ നിശ്ചയിച്ചതും മൂന്നുതവണ അത് നീട്ടിക്കൊടുത്തതും എന്തിന്റെ പേരിലാണ്? അതിന്റെ താല്‍പ്പര്യമെന്താണ്? 2017 സെപ്തംബറില്‍ തിരുവനന്തപുരം പാറ്റൂരില്‍ നയതന്ത്ര പ്രതിനിധിയുടെ എടുത്ത ഫല്‍റ്റില്‍ ഡിജിപി എപ്പോഴെങ്കിലും പോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തിന്? അവിടെ സ്വപ്‌നയും സന്ദീപ് നായരും ഉണ്ടായിരുന്നോ എന്നി ചോദ്യങ്ങള്‍ ഉയര്‍ന്നുവെന്നും ഇതിന് മറുപടി നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.













Discussion about this post